വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 6.52 രൂപ കുറഞ്ഞു

ന്യൂഡല്‍ഹി: വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 6.52 രൂപ കുറച്ചു. വിലക്കുറവ് ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) അറിയിച്ചു. 308.60 രൂപ ഉപഭോക്താവിനു സബ്‌സിഡിയായി ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും.


പുതുക്കിയ നിരക്കുപ്രകാരം ഡല്‍ഹിയില്‍ 14 കിലോ സിലിണ്ടര്‍ 500.90 രൂപയ്ക്കു ലഭിക്കും. നിലവിലെ വില 507.42 രൂപ. ജൂണിനു ശേഷം ആദ്യമായാണു പാചകവാതകത്തിനു വില കുറയുന്നത്. ഇക്കാലത്തിനിടെ 14.13 രൂപ കൂടി. ഈ മാസം മാത്രം സബ്‌സിഡിയുള്ള സിലിണ്ടറിനു കൂട്ടിയത് 2.94 രൂപ.
വാണിജ്യാവശ്യത്തിനുള്ള സബ്‌സിഡിരഹിത സിലിണ്ടറിന് 133 രൂപയുടെ കുറവുണ്ട്. ഡല്‍ഹിയില്‍ 14.2 കിലോയുടെ സിലിണ്ടറിന്റെ പുതുക്കിയ വില 809.50 രൂപ. നിലവില്‍ 942.50 രൂപയാണ് ഈടാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *