പ്രളയം:വിമാനങ്ങള്‍ ഉപയോഗിച്ചതിന് 25 കോടി രൂപ സംസ്ഥാനം വ്യോമസേനയ്ക്കു നല്‍കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനു വിമാനങ്ങള്‍ ഉപയോഗിച്ചതിന് 25 കോടി രൂപ സംസ്ഥാനം വ്യോമസേനയ്ക്കു നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


പ്രളയകാലത്തു റേഷന്‍ വിതരണം ചെയ്തതിനും വിമാനങ്ങള്‍ ഉപയോഗിച്ചതിനും 290.74 കോടി രൂപ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനു നല്‍കണമെന്നു നിയമസഭയില്‍ ചട്ടം 300 അനുസരിച്ച് നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി പറഞ്ഞു. വ്യോമസേനയ്ക്കു നല്‍കേണ്ട തുക സംബന്ധിച്ച കണക്കുകള്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ഇല്ല. വ്യോമസേനയ്ക്കു നല്‍കേണ്ടത് 25 കോടി രൂപയാണെന്നും ഇതിന്റെ ബില്‍ വ്യോമസേന സര്‍ക്കാരിനു കൈമാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *