പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷ 24 മുതല്‍

തിരുവനന്തപുരം: 2021-22 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളുടെ ഒന്നാംവര്‍ഷ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ആഗസ്റ്റ് 24 മുതല്‍ സമര്‍പ്പിക്കാം. അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ www.admission.dge.kerala.gov.in ല്‍ ലഭ്യമാവും. ഹയര്‍സെക്കണ്ടറി ഒന്നാംവര്‍ഷ പ്രവേശനത്തിന് www.admission.dge.kerala.in എന്ന വെബ്‌സൈറ്റിലെ ‘Click for Higher Secondary Admission’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാംവര്‍ഷ പ്രവേശനത്തിന് ‘Click for Admission to NSQF Courses (VHSE)’ എന്ന വെബ്‌സൈറ്റിലെ എന്ന ലിങ്കില്‍ അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

You may missed