അഞ്ചുതെങ്ങില്‍ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ റോഡ് ഉപരോധിച്ചു

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെയും പൊലീസിന്റെയും അനാവശ്യ പരിശോധനകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അഞ്ചുതെങ്ങില്‍ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ റോഡ് ഉപരോധിച്ചു.

നിരവധിപേര്‍ ഉപരോധത്തില്‍ പങ്കെടുത്തു. ആറ്റിങ്ങലില്‍ നഗരസഭാ ജീവനക്കാര്‍ റോഡുവക്കില്‍ കച്ചവടം ചെയ്തുകൊണ്ടിരുന്ന അല്‍ഫോന്‍സിയ എന്ന മത്സ്യത്തൊഴിലാളിയുടെ മത്സ്യം തട്ടിത്തെറിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഉപരോധം.

Leave a Reply

Your email address will not be published. Required fields are marked *