കാബൂള്‍ വിമാനത്താവളം അടച്ചു; അഫ്ഗാന്റെ വ്യോമമേഖല ഒഴിവാക്കി ലോകരാജ്യങ്ങള്‍

കാബൂള്‍: കാബൂള്‍ വിമാനത്താവളം അടച്ചു. ഇതോടെ അഫ്ഗാന്റെ വ്യോമമേഖല ഒഴിവാക്കിയിരിക്കുകയാണ് ലോകരാജ്യങ്ങള്‍.

കാബൂള്‍ വിമാനത്താവളത്തിലേക്കോ തിരിച്ചോ ഒരു സര്‍വ്വീസും ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരാനായി പുറപ്പെടാന്‍ തീരുമാനിടച്ചിരുന്ന എയര്‍ഇന്ത്യാ വിമാനവും റദ്ദാക്കി.

നേരത്തെ കാബൂള്‍ വിമാനത്താവളത്തില്‍ ജനങ്ങള്‍ ഇരച്ചു കയറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ജനങ്ങളെ നിയന്ത്രിക്കാന്‍ അമേരിക്കന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് നേരെയും വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *