ഡോളര്‍കടത്തില്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി: സഭയ്ക്ക് പുറത്ത് സമാന്തര അടിയന്തിരപ്രമേയം അവതിരിപ്പിച്ച്‌ പ്രതിപക്ഷം

തിരുവനന്തപുരം:ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ മൊഴി സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യാനാവില്ലെന്ന് സ്പീക്കര്‍. പിടി തോമസാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.

കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യാനാവില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. സ്പീക്കറും നിയമന്ത്രിയും വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന നിലപാട് സ്വീകരിച്ചതോടെ പ്രതിപക്ഷം സഭ നടപടികള്‍ ബഹിഷ്‌കരിച്ചു.

കൊടകര ബിജെപി കള്ളപ്പണക്കവര്‍ച്ചയില്‍ കോടതി കേസ് നിലനില്‍ക്കെ സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ നേതാവ് വിഡി സതീശനെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത് സഭയില്‍ ബഹളത്തിനിടയാക്കി. നോട്ടീസിന് മേല്‍ കൂടുതല്‍ ചര്‍ച്ച നടത്താന്‍ കഴിയില്ലെന്ന് സ്പീക്കര്‍ അറിയിച്ചതോടെ, മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം സഭ വിട്ടു

സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യാനാവില്ലെന്ന് സ്പീക്കര്‍ നിലപാട് സ്വീകരിച്ചതോടെ സഭാ കവാടത്തിന് പുറത്ത് സമാന്തരഅടിയന്തിരപ്രമേയം അവതിപ്പിച്ച്‌ പ്രതിപക്ഷം.

.

Leave a Reply

Your email address will not be published. Required fields are marked *