സനലിന്റെ മൃതദേഹത്തില്‍ മദ്യത്തിനു സമാനമായ ഗന്ധമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ ഡിവൈഎസ്പി: ബി.ഹരികുമാര്‍ കാറിനു മുന്നില്‍ തള്ളിയിട്ട സനലിന്റെ മൃതദേഹത്തില്‍ മദ്യത്തിനു സമാനമായ ഗന്ധമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
എന്നാല്‍ ആമാശയത്തിനുള്ളില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. സനലിനെ പൊലീസ് നിര്‍ബന്ധിച്ചു മദ്യം കുടിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. സനലിന്റെ ശരീരത്തില്‍നിന്ന് കണ്ടെത്തിയത് മദ്യത്തിന്റെ ഗന്ധം തന്നെയാണോയെന്ന് ഉറപ്പിക്കുക കൂടുതല്‍ പരിശോധനകള്‍ക്കു ശേഷമായിരിക്കും.