ഒക്ടോബര്‍ ഒന്ന് മുതല്‍ എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ ബാങ്കുകളുടെ 2,13,766 എ.ടി.എമ്മുകളാണ് ഉള്ളത്. എ.ടി.എമ്മില്‍ പണമില്ലെങ്കില്‍ ബാങ്കുകള്‍ക്ക് പിഴ ചുമത്താന്‍ തീരുമാനിച്ചിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എ.ടി.എമ്മില്‍ പണം ലഭ്യമല്ലാത്തു മൂലം പൊതുജനത്തിനുണ്ടാക്കുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് പിഴ ചുമത്താനുള്ള തീരുമാനം.

ജനങ്ങള്‍ക്കാവശ്യത്തിനുള്ള പണം എ.ടി.എമ്മുകളില്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പിഴ ഈടക്കാനുള്ള തീരുമാനമെന്ന് ആര്‍.ബി.ഐ പുറത്തിറക്കിയ സര്‍ക്കിലറില്‍ പറയുന്നു. പ്രവര്‍ത്തന രഹിതമായി കിടക്കുന്ന എ.ടി.എമ്മുകളെ കുറിച്ച്‌ അവലോകനം നടത്തിയെന്നും യഥാസമയം പണം നിറയ്ക്കാത്തത് പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നുമുള്ള വിലയിരുത്തലില്‍ ആണ് നടപടി. അതിനാല്‍ ബാങ്കുകള്‍, എ.ടി.എം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ എ.ടി.എമ്മുകളില്‍ പണത്തിന്റെ ലഭ്യത നിരീക്ഷിക്കണമെന്നും പണലഭ്യത ഉറപ്പു വരുത്താന്‍ വേണ്ടി തങ്ങളുടെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ആര്‍.ബി.ഐ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങളെ ഗൗരവത്തോടെ സമീപിക്കുമെന്നും പിഴ ഈടാക്കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

ഒക്ടോബര്‍ ഒന്ന് മുതല്‍ പിഴ ഈടാക്കാനാണ് തീരുമാനം. മാസത്തില്‍ പത്തി്മണിക്കൂറില്‍ കൂടുതല്‍ സമയം എ.ടി.എം കാലിയായി കിടന്നാല്‍ പതിനായിരം രൂപയാണ് പിഴ ഈടാക്കുക. വൈറ്റ് ലേബല്‍ എ.ടി.എമ്മുകളുടെ കാര്യത്തില്‍ ഡബ്ല്യു.എല്‍.എയ്ക്ക് പണം നല്‍കുന്ന ബാങ്കിനാണ് പിഴ ചുമത്തുക. ബാങ്കിന് അതിന്റെ വിവേചനാധികാരത്തില്‍ ഡബ്ല്യു.എല്‍.എ ഓപ്പറേറ്ററില്‍ നിന്ന് പിഴപ്പണം ഈടാക്കുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *