ഫോര്‍ട്ട് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണം: 2 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറായ മാലു മുരളിയ്‌ക്ക് നേരെ ആക്രമണം നടന്ന സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. മാലു മുരളിയുടെ പരാതിയിലാണ് അറസ്റ്റ്. റഷീദ്, റഫീക്ക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഓഗസ്റ്റ് അഞ്ചിന് അര്‍ദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മദ്യപിച്ച്‌ അപകടത്തില്‍പ്പെട്ട് പരിക്കേറ്റായിരുന്നു ഇരുവരും ആശുപത്രിയില്‍ എത്തിയത്. വരി നില്‍ക്കാതെ നേരെ ആശുപത്രിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഇവരെ ജീവനക്കാര്‍ തടഞ്ഞു. തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍ ഇടപെട്ടത്.

ഇവരോട് അപകടകാര്യം തിരക്കിയപ്പോഴാണ് സംഘം ആക്രമിച്ചത്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ സംഘം മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ സെക്യൂരിറ്റിയും ഡോക്ടറും ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ യുവജന ക്ഷേമ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *