കുണ്ടറ പീഡനക്കേസില്‍ മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ടന്ന പരാതി ലോകായുക്ത തള്ളി

കൊല്ലം: കുണ്ടറ പീഡനക്കേസില്‍ മന്ത്രി എകെ ശശീന്ദ്രന്‍ ഇടപെട്ടന്ന പരാതി ലോകായുക്ത തള്ളി.

സ്വന്തം പാര്‍ട്ടിയിലെ നേതാവിനോടാണ് മന്ത്രി സംസാരിച്ചതെന്ന് ലോകായുക്ത വിശദമാക്കി. മന്ത്രി എകെ ശശീന്ദ്രനെതിരെ വിവരാവകാശ പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് നല്‍കിയ പരാതിയാണ് ലോകായുക്ത തള്ളിയത്.

പീഡനക്കേസില്‍ ഇടപെട്ട എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നതിനായി മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പായ്ച്ചിറ നവാസ് ലോകായുക്തക്ക് പരാതി നല്‍കിയത്. അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ നടത്തിയ ശശീന്ദ്രന് മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍, മന്ത്രി സംസാരിച്ചത് സ്വന്തം പാര്‍ട്ടിയിലെ ലോക്കല്‍ നേതാവിനോടാണെന്നും അതിനെ പീഡന കേസില്‍ ഇടപെട്ടതായി വ്യാഖ്യാനിക്കിനാകില്ലെന്നും ലോകായുക്ത വ്യക്തമാക്കി. കേസില്‍ തെളിവായി ഹാജരാക്കിയ സിഡി വിശ്വാസ്യയോഗ്യമല്ലെന്നും ലോകായുക്ത അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *