ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ഇവിടങ്ങളിൽ 115 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കും. മറ്റ് ജില്ലകളിൽ സാധാരണ മഴ ലഭിച്ചേക്കും. കേരള തീരത്ത് ശക്തമായ കാറ്റും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ച വരെ കേരള തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് നിർദ്ദേശം

Leave a Reply

Your email address will not be published. Required fields are marked *