കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎമ്മില്‍ 8 പേര്‍ക്കെതിരെ നടപടി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ കൂട്ട നടപടി. എട്ടുപേര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി എടുത്തത്. രണ്ട് ജില്ല കമ്മിറ്റി അംഗങ്ങളെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഉല്ലാസ് കളക്കാട്ട്, കെ ആര്‍ വിജയ എന്നിവെയാണ് തരം താഴ്ത്തിയത്. ഏരിയ സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. ഇന്നു ചേര്‍ന്ന തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് നടപടി എടുത്തത്.

മുന്‍ ജില്ല സെക്രട്ടേറിയറ്റ് അംഗവും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം സി കെ ചന്ദ്രന് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ചക്രപാണി ഒഴികെയുള്ള ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ക്ക് ആറു മാസത്തെ സസ്പെന്‍ഷന്‍. സംഭവത്തില്‍ പ്രതികളായ ജീവനക്കാരെ പുറത്താക്കാനും സി പി എം തീരുമാനിച്ചു. പൊറത്തിശേരി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം സുനില്‍കുമാര്‍ ( ബാങ്ക് സെക്രട്ടറി ), പൊറത്തിശേരി സൗത്ത് ലോക്കല്‍ കമ്മറ്റി അംഗം ബിജു കരീം (മെയിന്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ), തുറു പറമ്ബ് ബ്രാഞ്ച് കമ്മിറ്റി അംഗം ജിന്‍സണ്‍ ( സീനിയര്‍ എക്കൗണ്ടന്റ് ) എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *