ഐ എൻ എൽ യോഗത്തിനിടെ സംഘർഷം: മന്ത്രി അഹമ്മദ് ദേവർകോവിലിനെ പോലീസ് രക്ഷിച്ചു

കൊച്ചി: പ്രോട്ടോകോൾ ലംഘിച്ച് ചേർന്ന ഐ എൻ എൽ യോഗത്തിനിടെ സംഘർഷം. യോഗത്തിൽ പങ്കെടുത്ത മന്ത്രി അഹമ്മദ് ദേവർകോവിലിനെ തല്ലുകൊള്ളാതെ പൊലീസ് രക്ഷപെടുത്തി.

മന്ത്രിയെ സാക്ഷിയാക്കിയാണ് യോഗത്തിൽ ഇരുവിഭാഗം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മന്ത്രിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലായിരുന്നു സംഘർഷം. അതേസമയം  കോവിഡ് പ്രോട്ടോകോൾ ലംഘിച്ച യോഗം നടത്തിയ ഐഎൻഎൽ ഭാരവാഹികൾക്ക് എതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

യോഗം നടത്തിയ ഹോട്ടൽ എതിരെയും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ കേസെടുത്തെക്കില്ല.

എറണാകുളം സെൻട്രൽ പൊലീസ് നൽകിയ നോട്ടീസ് അവഗണിച്ചാണ് സ്വകാര്യ ഹോട്ടലിൽ യോഗം ചേർന്നത്. ഐ എൻ എൽ പ്രവർത്തകസമിതിയും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളുമാണ് ഇവിടെ ചേർന്നത്. എന്നാൽ യോഗം ആരംഭിച്ച ഉടൻ ഹാളിനകത്ത് വാക്കേറ്റവും കൈയങ്കളിയും രൂക്ഷമാകുകയായിരുന്നു. ഇതോടെ യോഗം പിരിച്ചുവിട്ടതായി നേതൃതവം അറിയിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ ഒരു വിഭാഗം തയ്യാറാകാതെ വന്നതോടെ പ്രവർത്തകർ തമ്മിൽ ഉന്തുതള്ളും ഉണ്ടാകുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *