സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ക്കും വാക്സിന് നല്കാന് കഴിയുമെന്ന് രണ്‍ദീപ് ഗുലേറിയ
ന്യൂഡല്‍ഹി : കുട്ടികള്‍ക്കും സെപ്റ്റംബര്‍ മുതല്‍ കൊവിഡ് വാക്സിന് നല്കാന് കഴിയുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ.
ഫൈസര്‍, ഭാരത് ബയോടെക്കിന്റെ കൊവാക്സിന് എന്നിവ കുട്ടികള്‍ക്കും വാക്സിന് നല്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഗുലേറിയയുടെ പ്രസ്താവന.
ഇന്ത്യയില്‍ ഇതുവരെ 42 കോടി ഡോസ് വാക്സിന് ആണ് ജനങ്ങള്‍ക്ക് നല്‍കിയത്. ഈ വര്‍ഷം അവസാനത്തോടെ എല്ലാവരിലും വാക്സിന് എത്തിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്.