ചാരക്കേസ്: സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറി

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഗൂഢാലോചന സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സി.ബി.ഐ. സുപ്രീം കോടതിക്ക് കൈമാറി. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും.

നമ്ബി നാരായണനെതിരായ ഗൂഢാലോചന കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം കൈമാറണമെന്ന് ഏപ്രില്‍ 15 ന് സി.ബി.ഐ.യോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മുദ്രവെച്ച കവറില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ അരവിന്ദ് കുമാര്‍ ശര്‍മ സുപ്രീം കോടതിക്ക് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *