മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കി

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ സ്ഥാനത്തു നിന്നു മാറ്റി.

പികെ ശ്രീവത്സ കുമാറിനെയാണ് സിപിഎം അനുമതിയില്ലാത്ത നിയമനം എന്ന കണ്ടത്തലിനെ തുടര്‍ന്നു പുറത്താക്കിയത്. പികെ ശ്രീവത്സ കുമാറിന്റെ നിയമനം സംബന്ധിച്ച്‌ മുഖ്യമന്ത്രിയ്ക്കും പരാതി ലഭിച്ചിരുന്നു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കടകംപള്ളി സുരേന്ദ്രന്റെ പഴ്‌സനല്‍ സ്റ്റാഫിലെ അംഗമായിരുന്നു ശ്രീവത്സ കുമാര്‍. രണ്ടാം പിണറായി സര്‍ക്കാരില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പഴ്‌സനല്‍ സ്റ്റാഫായി ഇയാളെ നിയമിച്ച്‌ ഈ മാസമാണ് ഉത്തരവിറങ്ങിയത്. പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണു നിയമനമെന്നു വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തൊട്ടടുത്ത ദിവസം നിയമനം റദ്ദാക്കി ഉത്തരവിറക്കുകയായിരുന്നു. തെറ്റായി ഉത്തരവിറങ്ങിയതിനെ തുടര്‍ന്നാണു നിയമനം റദ്ദാക്കിയതെന്നു പൊതുഭരണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *