പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന് ജാമ്യവസ്ഥയില്‍ ഇളവ്

കൊച്ചി: പാലാരിവട്ടം പാലം നിര്‍മ്മാണ അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനിവദിച്ച്‌ ഹൈക്കോടതി. ഇബ്രാഹിംകുഞ്ഞ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

ജില്ല വിട്ട് പോകാനുള്ള അനുമതിയാണ് ഇബ്രാഹിംകുഞ്ഞിന് നല്‍കിയിരിക്കുന്നത്.നിലവില്‍ കേസില്‍ താന്‍ ജാമ്യത്തിലാണ് എന്നാല്‍ ജില്ല വിട്ടു പോകാന്‍ അനുമതിയില്ല.ചികില്‍സയ്ക്ക് വിധേയനായിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ്. ജാമ്യം ലഭിച്ച്‌ ഇക്കാലയളവ് വരെ താന്‍ ജാമ്യവസ്ഥ ലംഘിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തനിക്ക് ജാമ്യ വസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് ഹരജിയില്‍ ഇബ്രാഹിംകുഞ്ഞ് കോടതിയോട് അഭ്യര്‍ഥിച്ചു.ഇതേ തുടര്‍ന്നാണ് ജില്ല വിട്ടു പോകാന്‍ ഇബ്രാഹിംകുഞ്ഞിന് കോടതി അനുമതി നല്‍കിയിരിക്കുന്നത്.അതേ സമയം മറ്റു ജാമ്യ വ്യവസ്ഥകള്‍ നിലനില്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *