കെ. ധര്‍മ്മരാജന്‍ എന്‍. സി.പി. കൊല്ലം ജില്ല അധ്യക്ഷന്‍

കൊല്ലം : എന്‍. സി.പി. കൊല്ലം ജില്ല കമ്മറ്റിയുടെ അധ്യക്ഷനായി കെ. ധര്‍മ്മരാജന്‍ തിരഞ്ഞെടുക്കപ്പെട്ടു.

എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, പുനലൂര്‍ ബ്ലോക്ക് പ്രസിഡന്റ്, തിരുവനന്തപുരം എയര്‍പോര്‍ട്ട് ഉപദേശക സമിതി അംഗം, കോക്കനട്ട് ഡെവലപ്പ്മെന്റ് ബോര്‍ഡ് മെമ്ബര്‍, ഔഷധി ഡയറക്ടര്‍ ബോര്‍ഡ് അംഗം, പുനലൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍,

പുനലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ ധര്‍മ്മരാജന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയുടെ അംഗീകാരത്തോടെയായിരുന്നു തിരഞ്ഞെടുപ്പ്

Leave a Reply

Your email address will not be published. Required fields are marked *