എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പ്‌: കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. കേസില്‍ ആരെയും സംരക്ഷിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പ് തന്നെയാണ് തട്ടിപ്പ് കണ്ടെത്തിയതെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി അദ്ദേഹം അറിയിച്ചു.

ഓണ്‍ലൈന്‍ ഫണ്ട് നീക്കം വന്നതോടെ തട്ടിപ്പിന് കൂടുതല്‍ സൗകര്യമായി. പാവപ്പെട്ടവരെ പറ്റിച്ച്‌ ഫണ്ട് തട്ടാന്‍ എളുപ്പമായെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *