ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ നീട്ടി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടി സര്‍ക്കാര്‍.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് അടക്കമുളളവരുമായി ശിവശങ്കര്‍ അടുത്ത ബന്ധം പുലര്‍ത്തിയതിന് തെളിവുകള്‍ പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് സര്‍ക്കാര്‍ ശിവശങ്കറിന് എതിരെ നടപടി സ്വീകരിച്ചത്.

2020 ജൂലെ 17നായിരുന്നു ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. ഈ മാസം 16ന് സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെ ശിവശങ്കറിനെ തിരിച്ചെടുത്തേക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാനാണ് സര്‍ക്കാര്‍ തീരുമാനം.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ പശ്ചാത്തലത്തില്‍ ശിവശങ്കറിന് എതിരെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള സമിതി വകുപ്പ്തല അന്വേഷണം നടത്തിയിരുന്നു. എം ശിവശങ്കര്‍ സിവില്‍ സര്‍വ്വീസ് ചട്ട ലംഘനം നടത്തിയതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍ നടപടി. ഇപ്പോള്‍ സസ്‌പെന്‍ഷന്‍ നീട്ടിയത് ശിവശങ്കര്‍ ക്രിമിനല്‍ കേസ് പ്രതി ആയതിനാലാണ് എന്നാണ് വിവരം. ഇക്കാര്യം കേന്ദ്രത്തേയും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *