മുഖ്യമന്ത്രിക്കെതിരെ കാസര്‍കോട്ട് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

കാസര്‍കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കാസര്‍കോട്ട് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ബിജെപി ജാഥ പൊലീസ് തടഞ്ഞു. ഉക്കിനടുക്കയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി സമുച്ചയത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു. ബിജെപി നേതാവ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിനെതിരെയായിരുന്നു പ്രതിഷേധം. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങു നടക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധ പ്രകടനം. പൊലീസ് ഇത് സമ്മേളന വേദിക്ക് അരകിലോമീറ്ററോളം അകലെവച്ചുതന്നെ തടഞ്ഞു. തുടര്‍ന്ന് നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായി. ഇതിനിടെ  മുഖ്യമന്ത്രി മറ്റൊരു വഴിയിലൂടെ വേദിയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *