വരുമാന കമ്മി നികത്താന്‍ കേരളത്തിന് 1657.58 രൂപ കൂടി

ന്യൂഡല്‍ഹി: ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ധനവിനിയോഗ വകുപ്പ്, വരുമാന കമ്മി നികത്തുന്നതിനുള്ള പോസ്റ്റ് ഡെവല്യൂഷന്‍ റവന്യൂ ഡെഫിസിറ്റ് (PDRD) ഗ്രാന്റിന്റെ നാലാം ഗഡുവായി കേരളത്തിന് 1657.58 കോടി രൂപ കൂടി അനുവദിച്ചു. അതോടെ കേരളത്തിന് ഇതുവരെ ആകെ 6630.33 കോടി രൂപ് ലഭിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഗ്രാന്റ് കിട്ടയ സംസ്ഥാനമായി കേരളം മാറി.

നാലാംഗഡുവായി 17 സംസ്ഥാനങ്ങള്‍ക്ക് 9,871 കോടി രൂപയാണ് ഇപ്പോള്‍ അനുവദിച്ചത്. ഈ ഗഡു കൂടി അനുവദിച്ചതോടെ നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ആകെ 39,484 കോടി രൂപ അര്‍ഹതയുള്ള സംസ്ഥാനങ്ങള്‍ക്ക് PDRD ഗ്രാന്റായി നല്‍കി.

ഈ മാസം അനുവദിച്ച ഗ്രാന്റിന്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങളും 2021-22 ല്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച PDRD ഗ്രാന്റിന്റെ ആകെ തുകയും താഴെ നല്‍കിയിട്ടുണ്ട്.

സംസ്ഥാനങ്ങളുടെ റവന്യൂ കമ്മി നികത്താന്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കനുസൃതമായാണ് പ്രതിമാസ തവണകളായി ഗ്രാന്റ് അനുവദിക്കുന്നത്. 2021-22 സാമ്ബത്തിക വര്‍ഷത്തില്‍ 17 സംസ്ഥാനങ്ങള്‍ക്കായി PDRD ഗ്രാന്റ് ഇനത്തില്‍ ആകെ 1,18,452 കോടി രൂപയാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *