ശബരിമലയിലെ നിരോധനാജ്‍ഞയെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്‍ഞയെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്. ഗതാ​ഗതക്കുരുക്കുള്ള കുണ്ടന്നൂരിൽ നിരോധനാജ്ഞ ആദ്യം നടപ്പാക്കണമെന്നാണ് എറണാകുളം വഴി യാത്ര ചെയ്യുമ്പോൾ തനിക്ക് തോന്നിയിട്ടുള്ള‌തെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. ശബരിമല സന്ദർശനത്തിനെത്തിയപ്പോൾ‌ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി ജേക്കബ് തോമസ്.

നാലിൽ കൂടുതൽ അം​ഗങ്ങളുള്ള  വീട്ടിലും ഒരു നിരോധനാജ്ഞ നടപ്പാക്കണമെന്നാണ് തന്റെ മറ്റൊരു അഭിപ്രായമെന്നായിരുന്നു അദ്ദേഹത്തിന്റെ അടുത്ത പരിഹാസം. സുപ്രീം കോടതി വിധികൾ എല്ലാം നടപ്പാക്കിയിട്ടുണ്ടോ എന്നും ജേക്കബ് തോമസ് ചോദിച്ചു. താൻ വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *