രണ്ടാം മോദി മന്ത്രിസഭ പുനഃ സംഘടിപ്പിച്ചു; 15 ക്യാബിനറ്റ് മന്ത്രിമാരടക്കം 43 പേര്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി രണ്ടാം മോദി മന്ത്രിസഭ പുനഃ സംഘടിപ്പിച്ചു. ആറ് വനിതകള്‍ അടക്കം 43 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതില്‍ 15 പേര്‍ ക്യാബിനറ്റ് റാങ്കുള്ളവരാണ്.

മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് അസം മുന്മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം മോദി മന്ത്രിസഭയില്‍ കായികമന്ത്രിയായിരുന്നു.കിരണ്‍ റിജിജുവിനും ഹര്‍ദീപ് സിങ് പുരിക്കും കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. അനുരാഗ് ഠാക്കൂറിനും ആര്‍.കെ. സിങ്ങിനും ജി. കിഷന്‍ റെഡ്ഡിക്കും സ്ഥാനക്കയറ്റമുണ്ട്. വനിതാ നേതാക്കളായ അനുപ്രിയ പട്ടേല്‍, ശോഭ കരന്തലജെ, മീനാക്ഷി ലേഖി എന്നിവര്‍ കേന്ദ്രസഹമന്ത്രിസ്ഥാനമാണു ലഭിച്ചത്.

മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റു. കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് എ. നാരായണസ്വാമിയും ബംഗാളിലെ ഗോത്രവര്‍ഗ നേതാവ് ജോണ്‍ ബര്‍ളയും കേന്ദ്രസഹമന്ത്രിമാരാകും.

36 പുതിയ മന്ത്രിമാര്‍ സര്‍ക്കാരില്‍ ചേര്‍ന്നപ്പോള്‍ നാല് പ്രമുഖ മന്ത്രിമാര്‍ ഇന്ന് പുനഃ സംഘടനയില്‍ പുറത്തായി കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതിലും, സാമ്ബത്തിക വളര്‍ച്ചയിലെ മാന്ദ്യത്തിലും സര്‍ക്കാര്‍ വിമര്‍ശനം ഏറ്റുവാങ്ങുന്ന പശ്ചാത്തലത്തിലാണ് പുനഃ സംഘടന. ഇപ്പോള്‍ മോദി ക്യാബിനറ്റില്‍ 77 മന്ത്രിമാരുണ്ട്. പകുതിയോളം പേര്‍ പുതുതായി വന്നവര്‍. ഏഴ് മന്ത്രിമാര്‍ക്ക് സ്ഥാനക്കയറ്റവും.

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ കേന്ദ്രമന്ത്രിമാര്‍

  1. നാരായണ്‍ റാണെ
  2. സര്‍ബാനന്ദ സോനോവാള്‍
  3. ഡോ. വീരേന്ദ്ര കുമാര്
  4. ജ്യോതിരാദിത്യ സിന്ധ്യ
  5. രാമചന്ദ്ര പ്രസാദ് സിങ
  6. അശ്വിനി വൈഷ്ണവ്
  7. പശുപതി കുമാര്‍ പരസ്
  8. കിരണ്‍ റിജിജു
  9. രാജ് കുമാര്‍ സിങ്
  10. ഹര്‍ദീപ് സിങ് പുരി
  11. മസൂഖ് മാണ്ഡവ്യ
  12. ഭൂപേന്ദ്ര യാദവ്
  13. പുരുഷോത്തം രുപാലിയ
  14. ജി കിഷന്‍ റെഡ്ഡി
  15. അനുരാജ് സിങ് ഠാക്കൂര്‍
  16. പങ്കജ് ചൗധരി
  17. അനുപ്രിയ സിങ് പട്ടേല്‍
  18. സത്യപാല്‍ സിങ് ബാഗേല്‍
  19. രാജീവ് ചന്ദ്രശേഖര്‍
  20. ശോഭാ കരന്തലജെ
  21. ഭാനുപ്രതാപ് സിങ് വര്‍മ
  22. ദര്‍ശന വിക്രം ജര്‍ദോഷ്
  23. മീനാക്ഷി ലേഖി
  24. അന്നപൂര്‍ണ ദേവി
  25. എ നാരായണ സ്വാമി
  26. കൗശല്‍ കിഷോര്‍
  27. അജയ് ഭട്ട്
  28. ബിഎല്‍ വര്‍മ
  29. അജയ് കുമാര്‍
  30. ചൗബന്‍ ദേവുവിങ്
  31. ഭഗവന്ത് ഖുബ
  32. കപില്‍ പാട്ടീല്‍
  33. പ്രതിമ ഭൗമിക്
  34. സുഭാഷ് സര്‍ക്കാര്‍
  35. ഡോ. ഭഗവത് കിഷന്റാവു കാരാട്
  36. ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ്
  37. ഡോ. ഭാരതി പ്രവിണ്‍ പവാര്‍
  38. ബിശ്വേശ്വര്‍ ടുഡു
  39. ശന്തനു ഠാക്കൂര്‍
  40. ഡോ. എം മഹേന്ദ്രഭായി
  41. ജോണ്‍ ബരിയ
  42. ഡോ. എല്‍ മുരുകന്‍
  43. നിശിത് പ്രാമാണിക്

Leave a Reply

Your email address will not be published. Required fields are marked *