തിരുവനന്തപുരം ഡിവൈഎഫ്‌ഐ ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം ഡിവൈഎഫ്‌ഐ ചാല ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടു.

ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെന്റര്‍ നടപടി അംഗീകരിച്ചു.സി.പി.എം പ്രവര്‍ത്തകയെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെ സംരക്ഷിക്കുകയും ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്ത നടപടി വിവാദമായിരുന്നു.

ലഹരിമാഫിയ, ക്വട്ടേഷന്‍ ബന്ധങ്ങളില്‍ നേതാക്കള്‍ക്കെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. പ്രതി കൂടി പങ്കെടുത്ത ബ്ലോക്ക് കമ്മിറ്റിയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതും ഡി വൈ എഫ് ഐക്ക് നാണക്കേട് ഉണ്ടാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *