സ്വര്‍ണക്കടത്ത് തലവന്‍ കൊടുവള്ളി ആവിലോറ അബൂബക്കര്‍ അറസ്റ്റിലായി

കരിപ്പൂര്‍: സ്വര്‍ണക്കടത്ത് തലവന്‍ കൊടുവള്ളി ആവിലോറ അബൂബക്കര്‍ അറസ്റ്റിലായി. വര്‍ഷങ്ങളായി വിദേശത്ത് നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ആവിലോറ അബൂബക്കര്‍.

2018ല്‍ സ്വര്‍ണവുമായി മുങ്ങിയ കാരിയറെ പിടികൂടാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് ആവിലോറ അബൂബക്കറെ പിടികൂടിയത്.

2018 ഓഗസ്റ്റില്‍ അബൂബക്കറും കൂട്ടാളിയായ സമീറും ഷാര്‍ജയില്‍ നിന്ന് ഒന്നരക്കിലോ സ്വര്‍ണം കാരിയര്‍മാരുടെ കയ്യില്‍ കൊടുത്തയച്ചിരുന്നു. ഏല്‍പ്പിച്ച സ്വര്‍ണവുമായി കാരിയര്‍മാര്‍ മുങ്ങിയതോടെ ഇവരെ കണ്ടെത്താന്‍ അബൂബക്കര്‍ 10 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ കൊടുത്തു. സംഘം കാരിയര്‍മാരില്‍ ഒരാളായ ടിങ്കുവിനെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം പിടിച്ചുവാങ്ങി.മുഖ്യ ആസൂത്രകന്‍ ആവിലോറ അബൂബക്കറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *