രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് കീപ്പര്‍ ജീവനക്കാരന്‍ മരിച്ചു. കാട്ടാക്കട, കിള്ളി സ്വദേശി ഹര്‍ഷദ് ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു ഇയാള്‍ക്ക് കടിയേറ്റത്.

പാമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കൂട്ടിലേക്ക് കേറിയതാണെന്ന്് മൃഗശാല അധികൃതര്‍ പറഞ്ഞു. കടിയേറ്റ് ഹര്‍ഷദ് നിലത്തുകിടക്കുന്നത് കണ്ട മറ്റ് ജീവനക്കാര്‍ ഉടന്‍തന്നെ ആശുപത്രി സൂപ്രണ്ടിനെയും ഡോക്ടറെയും വിവരമറിയിക്കുകയും അപ്പോള്‍ തന്നെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഹര്‍ഷദ് മരിച്ചു. മൂന്ന് വര്‍ഷം മുമ്പ് മംഗലാപുരം മൃഗശാലയില്‍ നിന്ന് കൊണ്ടുവന്ന രാജവെമ്പാലയാണ് കടിച്ചത്.

പാമ്പുകളെ പരിചരിക്കുന്നതില്‍ വളരെ പരിചയ സമ്പന്നനായ ഹര്‍ഷദ് 20 വര്‍ഷേത്താളമായി മൃഗശാലയില്‍ കീപ്പറായി ജോലി ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *