കോവിഷീല്‍ഡ് വാക്‌സിന് 7 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിന് ഏഴു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ അംഗീകാരം നല്‍കി. സ്വിറ്റ്‌സര്‍ലന്‍ഡും ഐസ്‌ലന്‍ഡും വാക്‌സിന്‍ അംഗീകരിച്ചു. ഓസ്ട്രിയ, ജര്‍മനി, സ്ലൊവേനിയ, ഗ്രീസ്, എസ്‌റ്റേണിയ. അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളാണ് അംഗീകാരം നല്‍കിയത്.

ഇന്ത്യന്‍ വാക്‌സിനുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏഴു യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കിയത്.

യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് കൈയിലുള്ളവര്‍ക്ക് മാത്രമേ വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട് അനുവദിച്ച്‌ യൂറോപ്യന്‍ രാജ്യങ്ങളില്‍ യാത്ര അനുമതി നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *