അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാര്‍ കണ്ടെത്തി

കണ്ണുര്‍: രാമനാട്ടുകര സ്വര്‍ണ്ണക്കടത്തുകേസില്‍ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ചുവന്ന സ്വിഫ്റ്റ് കാര്‍ കണ്ടെത്തി.

കണ്ണൂര്‍ പരിയാരം കുളപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് കാര്‍ കണ്ടെത്തിയത്. ആയൂര്‍വേദ കോളജിന് സമീപമുള്ള കാട്ടില്‍ നിന്ന് കണ്ടത്തിയ കാറിന്റെ നമ്ബര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. പരിയാരം പൊലീസ് എത്തി കാര്‍ സ്റ്റേഷന്‍ വളപ്പിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *