പുതുച്ചേരിയില്‍ 5 പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

പുതുച്ചേരി: പുതുച്ചേരിയില്‍ രംഗസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടുമാസത്തിനുശേഷം അഞ്ച് എം.എല്‍.എ.മാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുന്‍ ഫ്രഞ്ച്​ കോളനിയായിരുന്ന ​കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി ഇതാദ്യമായാണ് ബി.ജെ.പി സര്‍ക്കാറിന്‍റെ ഭാഗമാകുന്നത്​.

തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്ബ്​ കോണ്‍ഗ്രസ്​ വിട്ട്​ പാര്‍ട്ടിയിലേക്ക്​ ചേക്കേറിയ നമശിവായമാണ്​ ബി.ജെ.പിയുടെ ഒരു മന്ത്രി. സായ്​ ജെ. ശരവണന്‍ കുമാറാണ്​ രണ്ടാമത്തെയാള്‍. കെ. ലക്ഷ്​മിനാരായണന്‍, സി. ജ്യേകുമാര്‍, ചന്ദിര പ്രിയങ്ക എന്നിവരാണ്​ എന്‍.ആര്‍ കോണ്‍ഗ്രസില്‍ നിന്നുള്ള മന്ത്രിസഭാംഗങ്ങള്‍.

മെയ് ഏഴിന് രംഗസാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തെങ്കിലും ഇരുപാര്‍ട്ടികളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മന്ത്രിസഭാ രൂപീകരണം നീളുകയായിരുന്നു. ബിജെപി ഉപമുഖ്യമന്ത്രി സ്‌ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും ഒടുവില്‍ സ്‍പീക്കര്‍ സ്‌ഥാനത്തില്‍ സംതൃപ്‌തരാവുകയായിരുന്നു. ജൂണ്‍ 16നാണ് ബിജെപിയുടെ ആര്‍ സെല്‍വം സ്‍പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *