സംസ്ഥാനത്ത് കൂടുതല്‍ ലോക് ഡൗണ്‍ ഇളവുകളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ലോക് ഡൗണ്‍ ഇളവുകളില്ല. പള്ളികളിലെ ഞായറാഴ്ച പ്രാര്‍ഥനകള്‍ക്ക് ഇളവില്ല. ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ദേവാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാരാന്ത്യ ലോക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍, അനുമതി നല്‍കേണ്ടെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിക്കുകയായിരുന്നു.

ആരാധനാലയങ്ങളില്‍ ഒരേസമയം 15പേര്‍ മാത്രം. ടിപിആര്‍ കുറയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും.  ചൊവ്വാഴ്ച വീണ്ടും ചേരുന്ന യോഗത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമോ എന്നതില്‍ തീരുമാനം ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *