പോലീസ്‌ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ടു യുവതികളും മരിച്ച നിലയില്‍

കൊല്ലം: നവജാത ശിശുവിനെ മാതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ കാണാതായ യുവതികളില്‍ രണ്ടു പേരുടെയുംമൃതദേഹം കണ്ടെത്തി. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദര ഭാര്യ ആര്യയുടെയും സഹോദരിയുടെ മകള്‍ ഗ്രീഷ്മയുടെയും മൃതദേഹങ്ങളാണ് ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയത്.

ഉച്ചയ്ക്കാണ്‌ ആര്യയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് തിരച്ചിലില്‍
ഗ്രീഷ്മയുടെ മൃതശരീരവും ആറ്റില്‍ നിന്നു കണ്ടെത്തുകയായിരുന്നു.
ഇന്നലെ വൈകീട്ട് മൂന്ന് മണിക്ക് ആര്യെ ചോദ്യം ചെയ്യാന്‍ പാരിപ്പള്ളി പോലിസ് സ്‌റ്റേഷനില്‍ നിന്ന് വിളിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് കാണാതായത്. കൂടെ ഗ്രീഷ്മയേയും കൂട്ടുകയായിരുന്നു ആര്യ. എന്നാല്‍ എന്തിനാണ് ആര്യയും ഗ്രീഷ്മയും ഈ വഴി തിരഞ്ഞെടുത്തതെന്നതിനെക്കുറിച്ച്‌ ദുരൂഹത തുടരുകയാണ്.

ഇരുപത്തിരണ്ടും ഇരുപത്തിമൂന്നും വയസ്സാണ് ഇരുവരുടെയും പ്രായം. ഇവര്‍ വീട്ടില്‍ നിന്നു ഇറങ്ങിയശേഷം റോഡിലൂടെ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്നതിനെക്കുറിച്ച്‌ യാതൊരു വിവരവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *