ജോസഫൈന്‍ നേരത്തെ രാജിവെച്ചിരുന്നെങ്കില്‍ കുറച്ചുകൂടി ഗുണം കിട്ടിയേനെ: വി.ഡി. സതീശന്‍

തിരുവനന്തപുരം : വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തുനിന്ന് ജോസഫൈനെ കൊണ്ട് രാജിവയ്പ്പിച്ചത്‌ നല്ല തീരുമാനമാണ്. അത് നേരത്തെ ആയിരുന്നെങ്കില്‍ കുറച്ചുകൂടി ഗുണം കിട്ടിയേനെ എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

ന്യായീകരണ ക്യാപ്‌സൂള്‍ ഇറക്കി അവരെ രക്ഷപ്പെടുത്താന്‍ പറ്റുമോ എന്ന് ശ്രമിച്ചു നോക്കി. ഡി.വൈ.എഫ്.ഐ. വരെ ജോസഫൈനെ ന്യായീകരിച്ച്‌ രംഗത്തുവന്നു. അത് കേരളത്തില്‍ വിലപ്പോവില്ലെന്നു വന്നപ്പോഴാണ് ജോസഫൈനെ കൊണ്ട് രാജിവെപ്പിക്കുക എന്ന തീരുമാനം സി.പി.എമ്മിന് എടുക്കേണ്ടി വന്നതെന്നും സതീശന്‍ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *