മരംമുറി കേസ് : സിബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മരംമുറി കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.

കേസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് സി ബി ഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലും വനംവകുപ്പിന്റെ നേതൃത്വത്തിലും രണ്ട് തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇത് രണ്ടും ഫലപ്രദമായി മുന്നോട്ട് പോകുകയാണ്. ഈ കേസ് സി ബി ഐക്ക് ഏറ്റെടുത്ത് അന്വേഷിക്കാന്‍ നിയമപരമായി കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത്.

മരംമുറി സംബന്ധിച്ച കോടതി ഉത്തരവ് ദുരുദ്ദേശപരമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ അറിവോടെയുള്ള ഉത്തരവില്‍ സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ സത്യം തെളിയില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *