ആര്‍ടിപിസിആര്‍ പരിശോധന നിരക്ക്; ലാബ് ഉടമകളുടെ ഹര്‍ജി തള്ളി ഹൈക്കോടതി

തിരുവനന്തപുരം; സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചതിന് എതിരായ ലാബ്‌ ഉടമകളുടെ ഹര്‍ജി തള്ളി ഹൈക്കോടതി. പരിശോധന നിരക്ക് ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ നിലവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ പരിശോധന നിരക്ക് കുറവാണെന്നും കോടതി നിരീക്ഷിച്ചു.

ആര്‍ടിപിസിആര്‍ നിരക്ക് 1700 ല്‍ നിന്നും 500 ആക്കി കുറച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെയായിരുന്നു ലാബ് ഉടമകള്‍ കോടതിയെ സമീപിച്ചത്.സ്വകാര്യ ലാബുമായി കൂടിയാലോചിക്കാതെയാണ് സര്‍ക്കാര്‍ നിരക്ക് കുറച്ചതെന്നായിരുന്നു ലാബ് ഉടമകളുടെ വാദം. തങ്ങളുടെ ഭാഗം കൂടി കേട്ട ശേഷം നിരക്ക് നിശ്ചയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കണമെന്നും ലാബുടമകള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരന്നു.

പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതോടെ ലാബുകളെല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ലാബുടമകള്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം മറ്റ് സംസ്ഥാനങ്ങള്‍ കുറഞ്ഞ നിരക്കിലാണല്ലോ പരിശോധന നടത്തുന്നതെന്ന് കോടതി ചോദ്യം ഉയര്‍ത്തി. നിരക്ക് കുറച്ചത് സംബന്ധിച്ച്‌ ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് സിംഗിള്‍ ബെഞ്ചിനെ വീണ്ടും സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് ഉടമകള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *