ശബരിമലയിലെ ഭൂമി:ദേവസ്വം ബോര്‍ഡും വനംവകുപ്പും ധാരണയില്‍

പത്തനംതിട്ട: ശബരിമലയിലെ ഭൂമിയെച്ചൊല്ലി ദേവസ്വം ബോര്‍ഡും വനംവകുപ്പും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരത്തിന് ധാരണ. 171 സെന്റുവീതം പരസ്പരം വിട്ടുനല്‍കാനാണ് ബോര്‍ഡും വനംവകുപ്പും ധാരണയിലെത്തിയത്‌.

അഡ്വക്കേറ്റ് കമ്മിഷണര്‍ എ.എസ്‌പി. കുറുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയ്ക്കുശേഷമാണ് ഇരുകൂട്ടരും ധാരണയാകാമെന്ന് സമ്മതിച്ചത്.

പൊലീസ് ബാരക്ക്, പൊലീസ് മെസ്, ഗ്യാസ് ഗോഡൗണ്‍, രണ്ട് ടോയ്ലെറ്റ് ബ്ലോക്ക്, ബെയ്ലി പാലത്തിലേക്കുള്ള വഴി, കുറച്ച്‌ വിരിഷെഡ്ഡുകള്‍ എന്നിവയടക്കം 171 സെന്റ് ഭൂമി വനംവകുപ്പ് ബോര്‍ഡിന് വിട്ടുനല്‍കും. ഇതിനുപകരം ബംഗ്ലാവ്, ഗസ്റ്റ് ഹൗസ് എന്നിവ നില്‍ക്കുന്നതുള്‍പ്പടെ 171 സെന്റ് സ്ഥലം വനംവകുപ്പിന് വിട്ടുനല്‍കും.

ഇതുപ്രകാരമുള്ള റിപ്പോര്‍ട്ടും, പരസ്പരം വിട്ടുനല്‍കാന്‍ സമ്മതിച്ച സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയ സ്‌കെച്ചും ജൂണ്‍ 30-നുമുമ്ബ് അഡ്വക്കേറ്റ് കമ്മിഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *