ഇന്ധനവില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 97 രൂപ 3 പൈസയില്‍ എത്തി. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 93 രൂപ 41 പൈസയാണ് വില.

ഈമാസം 18 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 10 തവണയാണ്. ഇന്നത്തെ നിരക്ക് അനുസരിച്ച്‌ 103.8 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് മുംബൈയില്‍ വില. ഇന്ത്യയില്‍ ഏഴ് ഇടങ്ങളില്‍ പെട്രോള്‍ വില നൂറിന് മുകളിലാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ലഡാക്ക് എന്നിവടങ്ങളിലാണ് പെട്രോള്‍ വില നൂറിന് മുകളിലുള്ളത്. ഹൈദരാബാദില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 100.74 ആണ് വില. ഡീസല്‍ ഒരു ലിറ്ററിന് 95.59 രൂപയുമായി. ബാംഗ്ലൂരില്‍ 100.17 രൂപയാണ് ഇന്നത്തെ വില. ഡീസല്‍ 92.97 രൂപ. ഈ മാസം ആദ്യം മുതല്‍ രാജ്യത്ത് ഇന്ധനവില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *