ബിനീഷിന്‍റെ ജാമ്യഹരജി ജൂണ്‍ 25ലേക്ക് മാറ്റി

ബംഗളൂരു: മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്​റ്റ്​ ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്​ ജൂണ്‍ 25ലേക്ക് മാറ്റി.

ബിനീഷിന്‍റെ അഭിഭാഷകന് അസുഖം ബാധിച്ചതിനാല്‍ ബുധനാഴ്ച ഹാജരാകാന്‍ കഴിയില്ലെന്നും ഹരജി മറ്റൊരു ദിവസം പരിഗണിക്കണമെന്നുമുള്ള ആവശ്യം ഹൈകോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ എന്‍ഫോഴ്സ്മെന്‍റ്​ ഡയറക്ടറേറ്റിന് (ഇ.ഡി) വേണ്ടി ഹാജരാകാറുള്ള അഡീ.സോളിസിറ്റര്‍ ജനറലിന് കോവിഡ് ബാധിച്ചതിനാല്‍ ഇ.ഡിയുടെ അപേക്ഷ പരിഗണിച്ച്‌ രണ്ടുതവണ ഹരജി മാറ്റിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *