കടല്‍ക്കൊല കേസ് അവസാനിപ്പിച്ച്‌ സുപ്രീം കോടതി ഉത്തരവ്‌

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കടല്‍ക്കൊല കേസ് അവസാനിപ്പിച്ച്‌ സുപ്രീം കോടതി . ഇരകള്‍ക്ക് കൈമാറാനായി 10 കോടി രൂപ നഷ്ടപരിഹാരം കേരളാ ഹൈകോടതിക്ക് കൈമാറാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.

കേസുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുകയായ 10 കോടി രൂപ വിതരണം ചെയ്യാന്‍ ഒരു ജ‍‍ഡ്ജിയെ നിയോഗിക്കാനും സുപ്രീം കോടതി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയും ധനസഹായം നല്‍കും.

അതെ സമയം കേസിലെ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, ജസ്റ്റിസ് എം.ആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചിട്ടുണ്ടായിരുന്നത്. നഷ്ടപരിഹാരം നല്‍കാമെന്ന് ഇറ്റലി ഉറപ്പ് നല്‍കിയപ്പോള്‍ തന്നെ നാവികര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ അവസാനിപ്പിക്കാമെന്ന ധാരണ സുപ്രീം കോടതി എടുത്തിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *