ശബരിമല ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരെ ആക്ഷേപിക്കുന്നതിനെതിരെ ഐപിഎസ് അസോസിയേഷന്‍

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരെ ആക്ഷേപിക്കുന്നതിനെതിരെ ഐപിഎസ് അസോസിയേഷന്‍. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്കു പരാതി നല്‍കി.
ഏറെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും സുപ്രീം കോടതി വിധി നടപ്പാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. എന്നാല്‍ വ്യക്തിപരമായും മതപരമായും ആക്രമിക്കാനാണ് ചില സംഘങ്ങള്‍ ശ്രമിക്കുന്നതെന്നു അസോസിയേഷന്‍ സെക്രട്ടറി പി.പ്രകാശ് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇത്തരം ആക്ഷേപങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാനാണ് അസോസിയേഷന്റെ തീരുമാനം. ഇതു സംബന്ധിച്ച് സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യതകളും തേടുകയാണെന്നു ഐപിഎസ് അസോസിയേഷന്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *