ആലത്തൂര്‍ ടൗണില്‍ വച്ച്‌ സിപിഎം നേതാക്കള്‍ വധഭീഷണിമുഴക്കി: രമ്യ ഹരിദാസ് എം.പി

പാലക്കാട്:  ആലത്തൂര്‍ ടൗണില്‍ വച്ച്‌ സിപിഎം നേതാക്കള്‍ വധഭീഷണിമുഴക്കിയെന്ന ആലത്തൂര്‍ എംപി രമ്യ ഹരിദാസിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ആലത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം എ നാസര്‍, പഞ്ചായത്ത് അംഗം നജീബ്, കണ്ടാലറിയാവുന്ന മറ്റ് ഏഴുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

ടൗണില്‍ ഹരിതകര്‍മസേന അംഗങ്ങളെ കണ്ടു തിരിച്ചുപോകാന്‍ നില്‍ക്കുമ്ബോള്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നാസറിന്റ നേതൃത്വത്തില്‍ എട്ടോളം പേര്‍ ആലത്തൂര്‍ പൊലീസ് സ്റ്റേഷനുസമീപം തന്നെ തടഞ്ഞുനിര്‍ത്തി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം സംസാരിക്കുകയും വധഭീഷണിമുഴക്കുകയും ചെയ്തുവെന്നാണ് എംപിയുടെ പരാതി.

പഞ്ചായത്ത് അംഗം എംപിയെ അധിക്ഷേപിക്കുന്ന വിധം സംസാരിക്കുന്നതിനിടയിലാണു മുന്‍പഞ്ചായത്ത് പ്രസിഡന്റ് എത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ എംപി റോഡില്‍ കുറച്ചുനേരം കുത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് പാളയം പ്രദീപും എംപിക്കൊപ്പമുണ്ടായിരുന്നു. തന്റെ സഞ്ചാര സ്വാതന്ത്ര്യവും പൊതുപ്രവര്‍ത്തനവും തടസപ്പെടുത്തി ജനമധ്യത്തില്‍ അവഹേളിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം പ്രവര്‍ത്തനം നടത്താന്‍ സംരക്ഷണം നല്‍കാനും എംപി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *