കോവിഡ്​ ചികിത്സക്ക്​ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും നികുതി കുറച്ചു

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകള്‍ ഉള്‍പ്പടെയുള്ളവയുടെ നികുതി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. വാക്‌സിന്റെ ജിഎസ്ടിയില്‍ മാറ്റംവരുത്തിയില്ല. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നായ ആംഫോടെര്‍സിന്‍ ബി-യെയും കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ടോസിലിസുമാബ്-നെയും ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കി.

വെന്റിലേറ്റര്‍, മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍, കോവിഡ് പരിശോധന കിറ്റ്, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റ്, ബൈപാപ്പ് മെഷീന്‍ എന്നിവയുടെ ജിഎസ്ടി 12 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമയി കുറച്ചു. ജിഎസ്ടി 12 ശതമാനമാക്കി കുറച്ചു. മുന്‍നിശ്ചയിച്ച അഞ്ച് ശതമാനം നികുതി കൊവിഡ് വാക്സിന് നല്‍കേണ്ടി വരും.

കേന്ദ്രധനമന്ത്രി നി‍ര്‍മ്മലാ സീതാരാമന്‍്റെ അധ്യക്ഷതയില്‍ ചേ‍ര്‍ന്ന യോ​ഗത്തിലാണ് കൊവിഡ് പ്രതിരോധ സമ​ഗ്രഹികളുടെ നികുതിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. കൊവിഡ് പ്രതിരോധസാമ​ഗ്രഹികളുടെ നികുതി പുനക്രമീകരിക്കുക എന്ന ഒറ്റലക്ഷ്യത്തിലാണ് ഇന്നത്തെ ജിഎസ്ടി യോ​ഗം ചേ‍ര്‍ന്നതെന്ന് ധനമന്ത്രി നി‍ര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *