മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസം 200 രൂപയും പ്രത്യേകം ഭക്ഷ്യകിറ്റും: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: കാലവര്‍ഷ സമയത്ത് കടലില്‍ പോകാനാകാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസം 200 രൂപ സാമ്ബത്തിക സഹായം പ്രഖ്യാപിച്ച്‌ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ദുരിതകാലത്ത് പ്രത്യേകം ഭക്ഷ്യകിറ്റ് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു

തീരദേശ എംഎല്‍എമാരുടെ അവലോകന യോഗത്തില്‍ തീരദേശ സംരക്ഷണത്തിന് സമഗ്രപദ്ധതിയും ആസൂത്രണം ചെയ്തു. കാലവര്‍ഷം വരാനിരിക്കെ കടല്‍കയറ്റം കൂടുതല്‍ രൂക്ഷമാകുന്ന സാധ്യത മുന്നില്‍ കണ്ടാണ് മന്ത്രി തീരദേശ മണ്ഡലങ്ങളിലെ എംഎല്‍എമാരുടെ യോഗം വിളിച്ചത്. കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുള്ള 57 കിലോമീറ്ററില്‍ സംരക്ഷണ ഭിത്തി ഉടന്‍ തീര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.

ഒട്ടേറെ കുടുംബങ്ങളാണ് കടല്‍കയറി വീട് നഷ്ടപ്പെട്ട് ക്യാംപുകളിലേക്ക് മാറിയിരിക്കുന്നത്. ക്യാംപുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. കടല്‍ പ്രക്ഷുബ്ധമാകുമ്ബോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാനാവില്ല. ഈ ദിവസങ്ങളില്‍ ദിവസം 200 രൂപയും ഭക്ഷ്യകിറ്റും നല്‍കും. തീരദേശ റോഡുകള്‍ നന്നാക്കാന്‍ 80 കോടി രൂപ ഉടന്‍ അനുവദിക്കും. നിലവില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പുരോഗതി എല്ലാ മാസവും അവലോകനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *