ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങള്‍ വിലക്കി ചൈന
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ശീതികരിച്ച സമുദ്രോത്പന്നങ്ങള്‍ വിലക്കി ചൈന. പാക്കേജിങ്ങില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് താത്ക്കാലിക നിരോധനമേര്‍പ്പെടുത്തിയത്.
ആറ് കയറ്റുമതി കമ്ബനികളില്‍ നിന്നുള്ള ശീതീകരിച്ച സമുദ്രോത്പന്നങ്ങള്‍ക്ക് വ്യാഴാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയത്. ഉത്പന്നങ്ങളുടെ പുറം പൊതിയിലാണ് വൈറസിനെ കണ്ടെത്തിയതെന്നും പ്രസ്തുത കമ്ബനികളുടെ ഉത്പന്നങ്ങള്‍ക്ക് ഒരാഴ്ചത്തെ നിരോധനമേര്‍പ്പെടുത്തിയതായും ജനറല്‍ അഡ്മിനിസ്മട്രഷന് ഓഫ് കസ്റ്റംസ് ഓഫ് ചൈന അറിയിച്ചു.