കൊല്ലത്ത് യുവാവ് തീ കൊളുത്തിയ യുവതി മരിച്ചു

കൊല്ലം: കൊല്ലം ഇടമുളയ്ക്കലില്‍ യുവാവ് തീ കൊളുത്തിയ ഇരുപത്തിയെട്ടുകാരി മരിച്ചു. ഇടമുളയ്ക്കല്‍ സ്വദേശി ആതിര ആണ് മരിച്ചത്. ആദ്യ വിവാഹ ബന്ധങ്ങള്‍ വേര്‍പെടുത്തിയ ഇരുവരും രണ്ടുവര്‍ഷമായി ഒരുമിച്ച്‌ താമസിക്കുകയായിരുന്നു.

സമൂഹമാധ്യമത്തില്‍ വീഡിയോ ചെയ്തതിന്റെ പേരില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഒപ്പം കഴിഞ്ഞിരുന്ന ഷാനവാസ് വഴക്കിനെത്തുടര്‍ന്ന് തന്റെ ദേഹത്ത് മണ്ണണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നെന്ന് മരിക്കും മുന്‍പ് ആതിര ഡോക്ടറോടും ബന്ധുക്കളോടും വെളിപ്പെടുത്തി. മരണ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് അഞ്ചല്‍ പൊലീസ് പറഞ്ഞു.

നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ ഷാനവാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷമായി ഒന്നിച്ചായിരുന്നു താമസം. ഇവര്‍ക്ക് മൂന്ന് മാസം പ്രായമായ കുട്ടിയുണ്ട്. ആതിര നേരത്തെ തന്നെ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്.അദ്യ വിവാഹത്തില്‍ ഷാനവാസിനും രണ്ട് കുട്ടികളുണ്ട്.

അഞ്ചല്‍ സിഐ സൈജു നാഥിന്റെ നേതൃത്യത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *