മെഡിക്കല്‍ കോളജില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച്‌ ഇന്റര്‍വ്യൂ; മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് പ്രോട്ടോക്കോള്‍ ലംഘനം ആരോഗ്യ മരുന്നുകളുടേയും ഗ്ലൗസ് ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടേയും മെഡിക്കല്‍ കോളേജിലെ ലഭ്യത സംബന്ധിച്ച്‌ മന്ത്രി വിശദീകരണം തേടി. മന്ത്രി വീണാ ജോര്‍ജ് അടിയന്തര റിപ്പോര്‍ട്ട് തേടി.

ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ ഉണ്ടായ വീഴ്ച ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച്‌ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് കൊവിഡ് ചികിത്സ സൗജന്യമാണ്. അതിനാല്‍ തന്നെ എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ ചികിത്സ ഉറപ്പാക്കണം. കൊവിഡിന്റെ മൂന്നാം തരംഗം മുന്‍കൂട്ടികണ്ട് മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *