നിയമസഭയില്‍ എന്ത് പറയണമെന്ന് ഷംസീര്‍ ക്ലാസ് എടുക്കണ്ട: വി.ഡി സതീശന്‍

തിരുവനന്തപുരം: നിയമസഭയില്‍ സംസാരിക്കുന്നതിനിടെ ഇടപെടാന്‍ ശ്രമിച്ച എ.എന്‍ ഷംസീറിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ശ്രീനാരയണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടിസിലാണ് ഷംസീറിന്റെ പ്രതികരണം സതീശനെ ചൊടിപ്പിച്ചത്.

ഇടക്ക് കയറി സംസാരിക്കാന്‍ മുന്‍ മന്ത്രി കെ.ടി ജലീല്‍ ശ്രമിച്ചെങ്കിലും ഇപ്പോള്‍ മന്ത്രിയല്ലല്ലോ എന്ന മറുവാദമുയര്‍ത്തി വിഡി സതീശന്‍ തടഞ്ഞു. ഇതിന് എഎന്‍ ഷംസീര്‍ നടത്തിയ പ്രതികരണമാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്.

പ്രതിപക്ഷ നേതാവ് സംസാരിക്കുമ്ബോള്‍ വെറുതെ ബഹളം ഉണ്ടാക്കുകയാണ്. സഭ നിയന്ത്രിക്കാന്‍ എഎന്‍ ഷംസീറിനെ ഏല്‍പ്പിച്ചിട്ടുണ്ടോ? എങ്ങനെ നിയമസഭയില്‍ പറയണമെന്ന് ഷംസീര്‍ ക്ലാസ് എടുക്കണ്ട. ഷംസീറിനെ മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വി.ഡി. സതീശന്‍ തുറന്നടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *