കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്ന് സ്പിരിറ്റ് നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ധനമന്ത്രി

തിരുവനന്തപുരം: മരച്ചീനി അടക്കം കേരളത്തിലെ കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്ന് സ്പിരിറ്റ് നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇക്കാര്യത്തെ കുറിച്ച്‌ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ടൂറിസം സര്‍ക്യൂട്ട് വിപുലപ്പെടുത്തുന്നത് പരിഗണിക്കും. കശുവണ്ടി , കയര്‍ കൈത്തറി മേഖലക്ക് കുറഞ്ഞ പലിശക്ക് വായ്പ പരിഗണിക്കുമെന്നും ധനമന്ത്രിഅറിയിച്ചു. ഓട്ടോ ടാക്‌സി വാഹനങ്ങള്‍ക്ക് ഓഗസ്റ്റ് 31 വരെ നികുതി ഇളവ് നല്‍കാം. അംഗങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സബ്ജക്‌ട് കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. 5000 കോടി ബജനാവില്‍ ഉണ്ടെന്ന് തോമസ് ഐസക് പറഞ്ഞത് പണലഭ്യതക്ക് പ്രശ്‌നമില്ല എന്ന ഉദ്ദേശത്തിലാണെന്നും ധനമന്ത്രി ബജറ്റ് ചര്‍ച്ചക്ക് മറുപടിയായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *