കേരളത്തില്‍ കോവിഡ് മരണം 10,000 പിന്നിട്ടു

തിരുവനന്തപുരം: ഇന്ന് 221 മരണം കൂടി സ്ഥിരീകരിച്ചതോടെ കേരളത്തില്‍  ആകെ കോവിഡ് മരണം 10,157 ആയി. കോവിഡ് വ്യാപന നിരക്ക് കുറയുമ്ബോഴും മരണ നിരക്ക് വര്‍ദ്ധിക്കുകയാണ്‌. ഇന്നലെ 227ഉം മിനിഞ്ഞാന്ന് 209ഉം മരണങ്ങളാണ് സ്ഥിരീകരിച്ചത്.

കോവിഡ് മരണങ്ങളുടെ പട്ടികയില്‍ 10ാം സ്ഥാനത്താണ് ഇപ്പോള്‍ കേരളം. ലക്ഷത്തിലേറെ മരണം റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയാണ് ഒന്നാമത്. കര്‍ണാടക, തമിഴ്നാട്, ഡല്‍ഹി, യു.പി, പശ്ചിമ ബംഗാള്‍, പഞ്ചാബ്. ഛത്തീസ്ഗഢ്, ആന്ധ്രപ്രദേശ് എന്നിവയാണ് കേരളത്തേക്കാള്‍ മരണം റിപ്പോര്‍ട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *