തമിഴ്​നാട്ടില്‍ ലോക്​ഡൗണ്‍ ജൂണ്‍ 14വരെ നീട്ടി

ചെന്നൈ: തമിഴ്​നാട്ടില്‍ ലോക്​ഡൗണ്‍ ജൂണ്‍ 14വരെ നീട്ടിയതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അറിയിച്ചു.

കഴിഞ്ഞദിവസം മുഖ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്​ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ്​ ലോക്​ഡൗണ്‍ നീട്ടാന്‍ തീരുമാനമെടുത്തത്​.

ലോക്​ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്​ഥാനത്ത്​ ചില ഇളവുകള്‍ അനുവദിക്കും. അതേസമയം പോസിറ്റിവിറ്റി ഉയര്‍ന്ന ജില്ലകളില്‍ നിയന്ത്രണം തുടരും.

കോയമ്ബത്തൂര്‍, നീലഗിരി, തിരുപ്പൂര്‍, ഇൗറോഡ്​, സേലം, കരൂര്‍, നാമക്കല്‍, തഞ്ചാവൂര്‍, തിരുവരുര്‍, നാഗപട്ടണം, മയിലാടുതുറ എന്നീ ജില്ലകളിലാണ്​ നിയന്ത്രണം കടുപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *